Tag: Parappanangad

പത്രവിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Accident

പത്രവിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാർഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ബാലാതിരുത്തിയിൽ താമസിക്കുന്ന ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) ആണ് മരിച്ചത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വെള്ളത്തിൽ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തിൽ ചവിട്ടിയതാണ് ഷോക്കേൽക്കാൻ കാരണം. തിരൂരങ്ങാടി ടുഡേ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 രാവിലെ 6.45 നാണ് സംഭവം. ബാലാതിരുത്തി അമ്പാളി പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് സമീപം ഷോക്കേറ്റു വീണു കിടക്കുന്ന നിലയിൽ ആയിരുന്നു. ഉടനെ കോട്ടക്കടവ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥിരമായി ഇതുവഴിയാണ് ശ്രീരാഗ് പത്ര വിതരണത്തിന് പോയിരുന്നത്. സമീപത്ത് ആമകളും ഷോക്കേറ്റ് ചത്ത നിലയിലാണ്. ശ്രീരാഗിന്റെ മാതാവ്: സുബിത...
error: Content is protected !!