പരപ്പനങ്ങാടി മേൽപാലം ജംഗ്ഷനിൽ ശാസ്ത്രീയ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുക: പി ഡി എഫ് പ്രതിഷേധ തീപന്തം നടത്തി
പരപ്പനങ്ങാടി: നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അപകടങ്ങൾ പതിയിരിക്കുന്ന തിരൂർ - കോഴിക്കോട് പാതയിലെ റെയിൽവേ മേൽപ്പാലം ജംഗ്‌ഷനിൽ ശാസ്ത്രീയമായ രീതിയിലുള്ള ട്രാഫിക് സംവിധാനം ഏർപ്പെടുത്തുക, പ്രാദേശിക - ഇതര ഭാഷയിലുമായി ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുക, മേൽപ്പാലത്തിലേതടക്കം മാസങ്ങളായി പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരപ്പനാട് ഡവലപ്പ്മെന്റ് ഫോറം (പി ഡി എഫ്) മേൽപ്പാലം ജംഗ്ഷനിൽ പ്രതിഷേധ തീപന്തം സമരം നടത്തി . ചമ്രവട്ടം പാത വന്നതോടു കൂടി കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ശബരിമല സീസണാകുന്നതോടെ ഇത് ഇരട്ടിയാവുകയും ചെയ്യും രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ട്രാഫിക് സംവിധാനമില്ലാത്തതിനാലും ദിശാസൂചന ബോർഡുകൾ ഇല്ലാത്തതിനാലും ദൂരെ നിന്നും വരുന്ന വാഹനങ്ങൾ ആശയക്കുഴപ്പത്തിലായി ട്രാഫിക് തെറ്റിച്ച് പോകുന്നത് കാരണ...