ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടിയിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
തിരൂരങ്ങാടി : ട്രെയിൻ യാത്രക്കിടെ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തി സ്വദേശിയും മലപ്പുറം സപ്ലൈകോ ബീവറേജിൽ ജീവനക്കാരനായ മടവപട്ടം സജീഷ്‌കുമാർ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ന് കോയമ്പത്തൂർ ട്രെയിനിൽ വെച്ചാണ് സംഭവം. തിരൂരിലേക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം. വള്ളിക്കുന്ന് എത്തുന്നതിന് മുമ്പ് അസ്വസ്ഥത ഉണ്ടായ ഇദ്ദേഹത്തിന് സഹയാത്രികർ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. പരപ്പനങ്ങാടിയിൽ വെച്ച് ട്രോമ കെയർ പ്രവർത്തകർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....