പറപ്പൂര്‍ ഗ്രാമപഞ്ചായത്തോഫീസില്‍ താല്‍ക്കാലിക നിയമനം
പറപ്പൂര്‍ ഗ്രാമപഞ്ചായത്തോഫീസില്‍, വസ്തുനികുതി പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാഎന്‍ട്രിക്കുമായി ഡിപ്ലോമ ( സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുളളവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് 24.05.2023 ന് (ബുധന്‍) പകല്‍ 11 മണിക്ക് ഗ്രാമപഞ്ചായത്തോഫീസില്‍ വച്ച് വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി കൃത്യ സമയത്ത് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു....