Sunday, September 14

Tag: paris

സ്‌കൂളിലെ ബാഗ് പരിശോധനയ്ക്കിടെ 31 കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍
Crime

സ്‌കൂളിലെ ബാഗ് പരിശോധനയ്ക്കിടെ 31 കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍

പാരീസ് : സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോദിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍. ഫ്രാന്‍സിലെ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച സ്‌കൂളില്‍ നടന്ന പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിയുടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇയാള്‍ തന്നെയാണ് 15കാരനെ പിടിച്ചുവച്ചത്. ഫ്രാന്‍കോയിസ് ഡോല്‍ട്ടോ സ്‌കൂളിലാണ് അക്രമമുണ്ടായത്. അദ്ധ്യാപക സഹായിക്ക് വിദ്യാര്‍ത്ഥിയുടെ ബുദ്ധിശൂന്യമായ അക്രമത്തില്‍ ദാരുണാന്ത്യം സംഭവിച്ചതായാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും സര്‍ക്കാര്‍ ഇത്തരം അക്രമങ്ങളെ നിയന്ത്രണത്തില്‍ വരുത്തുമെന്നും ഇമ്മാനുവല്‍ മ...
error: Content is protected !!