അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.
കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. എ...