Tag: Pathmasree

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാനാഗ്രഹമെന്ന് റാബിയ, അവസരമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി
Other

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാനാഗ്രഹമെന്ന് റാബിയ, അവസരമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി

തിരൂരങ്ങാടി: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെ.വി.റാബിയ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് വക വെക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയയെ നേരത്തെ തന്നെ അറിയാം. നെഹ്റു യുവ കേന്ദ്ര പ്രവർത്തന കാലഘട്ടത്തിൽ തന്നെ ഇവരുമായി ബന്ധമുണ്ട്. പ്രവർത്തനത്തെ അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, സ്ത്രീ സ്ത്രീ ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയ രംഗത്തുള്ളവർക്ക് പ്രചോദനം കൂടിയാണ് റാബിയ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പോലുള്ള ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിലേക്ക് ദേശീയ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവ കേന്ദ്ര വൈസ് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ബന്ധത്തെ കുറിച്ചു മന്ത്രിയും റാബിയയും സ്മരിച്ചു. മന്ത്രിയുടെ ഭാര്യ നൽകിയ ഉപഹാരം മന്ത്രി റാബിയക്...
Other

അക്ഷരപുത്രി കെ.വി.റാബിയക്ക് ഇനി പത്മശ്രീയുടെ മൊഞ്ചും

തിരൂരങ്ങാടി: വീൽചെയറിലിരുന്ന് നാടിന് അക്ഷര വെളിച്ചം നൽകിയ സാക്ഷരത പ്രവർത്തക കെ.വി.റാബിയക്ക് പത്മശ്രീ പുരസ്‌കാരം. തീക്ഷ്ണമായ പരീക്ഷണങ്ങൾക്കിടയിലെ ചെറിയ സന്തോഷമാണ് പുരസ്കാരമെന്ന് റാബിയ പറഞ്ഞൂ. വലിയ പരീക്ഷത്തിലൂടെയും ജീവിത തീഷ്ണതയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. കോവിഡ് കാലത്ത് തന്നെ നാല് മരണങ്ങളാണ് വീട്ടില്‍ സംഭവിച്ചത്. എനിക്ക് താങ്ങും തണലുമായിരുന്ന രണ്ട് സഹോദരിമാരും ഒരു സഹോദരി ഭര്‍ത്താവും അമ്മായിയും ഈ കോവിഡ് കാലത്ത് മരണപ്പെട്ടു. എന്റെ ഉയര്‍ച്ചയില്‍ എന്നും സന്തോഷിച്ചിരുന്ന അവരുടെ വേര്‍പ്പാടിലെ ദുഖത്തില്‍ റബ്ബ് നല്‍കിയ ചെറിയ സന്തോഷമാണ് ഇത്. ഇത് മതി മറന്ന് ആഘോഷിക്കാനില്ല. ജീവിത പരീക്ഷണത്തെ കരുത്തോടെ നേരിട്ടാല്‍ എല്ലാവര്‍ക്കും നേട്ടങ്ങള്‍ അറിയാതെ തന്നെ എത്തിച്ചേരും റാബിയ പറഞ്ഞു.അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും നിരന്തരം ബന്ധപ്പെ...
error: Content is protected !!