ഗൂഗ്ൾ പേയിൽ നിന്ന് അബദ്ധത്തിൽ നമ്പർ മാറി മറ്റൊരാൾക്ക് പണം അയച്ചാൽ എന്ത് ചെയ്യും?
എളുപ്പം ഇടപാട് നടത്താമെന്ന സൗകര്യം കൊണ്ട് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് അടുത്തകാലത്തായി സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഗൂഗിള്‍ പേ പോലെ ഡിജിറ്റല്‍ പണമിടപാടിന് സഹായിക്കുന്ന ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തേണ്ടത് ആവശ്യമാണ്. തെറ്റായ നമ്പറിലേക്ക് അബദ്ധത്തില്‍ പണം അയച്ചാല്‍ എന്തു സംഭവിക്കുമെന്ന് ചിന്തിക്കാത്തവര്‍ ആരും ഉണ്ടാവില്ല. കൂട്ടുകാര്‍ക്കോ അറിയാവുന്നവര്‍ക്കോ മറ്റുമാണ് പണം അയക്കുന്നതെങ്കില്‍ അവരോട് പറഞ്ഞ് പണം വാങ്ങിയെടുക്കാം. അല്ലാത്തപക്ഷം എന്തു ചെയ്യുമെന്ന് ആലോചിക്കാത്തവര്‍ ചുരുക്കമായിരിക്കും.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FN6wIy7sCUCAFd9Bz5TLE1
പക്ഷേ, ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആര്‍ബിഐ മാര്‍ഗനിര്‍ദേശം പറയുന്നത്. ഇത്തരത്തില്‍ അബദ്ധത്തില്‍ കൈമാറുന്ന പണം തിരികെ കിട്ടാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രസ്തുത വ്യക്തി ആദ്യം ച...