ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗവ. രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍, ഗവ. വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് (അരീക്കോട്), ഗവ. ടി എച്ച് എസ് കോക്കൂര്‍ (എടപ്പാള്‍), ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജി എച്ച് എസ് എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡി യു എച്ച് എസ് എസ് പാണക്കാട് (മലപ്പുറം), എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി (മഞ്ചേരി), എന്‍ എച്ച് എസ്...

