സ്‌കൂളിന്റെ 50-ാം വാര്‍ഷികത്തില്‍ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു
പെരുമണ്ണ : ജി.വി.എച്ച്. എസ്. എസ് ചെട്ടിയാന്‍കിണര്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി 1998 എസ്എസ്എല്‍സി ബാച്ച് അവരുടെ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു. ഇഖ്ബാല്‍ ചെമ്മിളിയുടെ നേതൃത്വത്തില്‍ അബ്ദുസലാം, ഷാഫി, അജയകുമാര്‍, സുരേഷ്, കാഞ്ചന, ശാമള ദേവി എന്നി പൂര്‍വ്വ അദ്ധ്യാപകരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു
സുലൈമാന്‍ ഇ, അനസ് തെന്നല, ഫൈസല്‍ വി, സമദ് കെ ടി, നൗഫല്‍ ടികെ, അമാനി കെ ടി, സുബീന ഇ, സൈഫുന്നിസ കെ, സാബിറ പി കെ, ഷാഹിദ കെ, സമീറ സി കെ, റജുലത് എം കെ, ആബിദ പി, ആബിദ ടി, നസീമ എന്‍, സജ്‌ന പി കെ, എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ജാബിര്‍ എന്‍ സ്വാഗതവും യഹ്‌യ പി നന്ദിയും അറിയിച്ചു
...