Tag: Peruvalloor ghss

സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തിന്റെ വണ്ടികൾ പിടികൂടി
Local news

സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തിന്റെ വണ്ടികൾ പിടികൂടി

തിരൂരങ്ങാടി : നമ്പർ പ്ളേറ്റ് മറച്ചു വെച്ച് സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ന് ചെണ്ടപ്പുറായ സ്കൂൾ പരിസരത്താണ് സംശയാസ്പദ സാഹച ര്യത്തിൽ 10 ബൈക്കുകളിലായി ഒരു സംഘം വിദ്യാർഥികൾ എത്തിയത്. നമ്പർ പ്ളേറ്റ് മറച്ചു വെച്ച് ഓരോ വണ്ടിയിലും 3 പേർ വീതം ആയിരുന്നു എത്തിയത്. വിദ്യാർഥികൾ അണിഞ്ഞ യൂണിഫോം പെരുവ ള്ളൂർ ഗവ. സ്കൂളിലെത് പോലെ ആണെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരും നാട്ടുകാരും തടഞ്ഞു ചോദ്യം ചെയ്യാൻ ശ്രമം നടത്തിയപ്പോൾ കുട്ടികൾ അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആദ്യം 5 പേരെ പൊക്കി. ഇവരോട് ബാക്കിയുള്ള മറ്റുള്ളവരെയും എത്തിക്കാൻ പൊലീസ് കർശന നിർദേശം നൽകി. അടുത്ത ദിവസം10 വണ്ടികളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ഉടമകളും രക്ഷിതാക്കളും എത്തി പിഴ അടച്ചാൽ മാത്രമേ വണ്ടി വിട്ടുകൊടുക്കൂ എന്ന് എസ് ഐ എൻ.മുഹമ്മദ് റഫീഖ് പറഞ്ഞ...
Other

പെരുവള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്, കെട്ടിടോദ്ഘടനം 30 മുഖ്യമന്ത്രി നിർവഹിക്കും

പെരുവള്ളൂർ: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഓരോ സ്കൂൾ വീതം ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ഒന്നാം പിണറായി സർക്കാറിന്റെ നയത്തിന്റെ ഫലമായി പെരുവള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് അഞ്ചു കോടി ചിലവിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടം മെയ്30ന് തിങ്കളാഴ്ച മൂന്നു മണിക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷനാകും. ധന കാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാല ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തും. അതേ സമയത്ത് തന്നെഓഫ് ലൈൻ ആയി പെരുവള്ളൂർ സ്കൂൾ പരിസരത്ത് നടക്കുന്ന പരിപാടിയിൽ സ്ഥലം എം എൽ എ പി അബ്ദുൽ ഹമീദ് മാസ്റ്റർ ശിലാ ഫലകം അനാച്ഛാദനം ചെയ്യും. ഡോ. അബ്ദുസ്സമദ് സമദാനി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കലാം മാസ്റ്റർ, ജന പ...
error: Content is protected !!