ഫാര്‍മസിസ്റ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ ഷോപ്പുടമക്കെതിരെ കേസെടുത്തു.
താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചായിരുന്നു പ്രവര്‍ത്തനം.
മലപ്പുറം : കോഡൂരിലെ വലിയാടില്‍ ഫാര്‍മസിസ്റ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. മലപ്പുറം ഗവ. താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചാണ് ഈ സ്ഥാപനം കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചിരുന്നത്. രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ലാതെയാണ് ഷെഡ്യൂള്‍ ഒ, ഒ1 അടക്കമുള്ള മരുന്ന് വില്‍പന നടത്തിയിരുന്നത്. രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍ നോട്ടത്തിലല്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നത് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമ പ്രകാരം ഒരു വര്‍ഷം മുതല്‍ രണ്...