16 കാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് പിടിയിൽ
നിലമ്പൂർ: 16 കാരിയായ പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. നിലമ്പൂര്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16 യുടെ പരാതിയിൽ ആണ് കേസ്. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കാസർകോട് ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ കുട്ടി പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോട്ടിവേഷൻ പരിപാടിയുടെ ഭാഗമായി കാസർകോട് എത്തിയപ്പോൾ അണ് പീഡനം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു. ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിനായി പൊലീസിൽ നിന്നും എസ് ഐ പദവിയിൽ...

