Monday, July 28

Tag: Physical education teacher

Obituary

പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ കായികാധ്യാപകൻ മുങ്ങി മരിച്ചു

നിലമ്പൂർ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു. കണ്ണൂർ പള്ളിയാമൂല നസീമ മൻസിൽ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മൈലാടി അമൽ കോളജിലെ കായികാധ്യാപകനാണ്. മൈലാടി പാലത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പിതാവിനെ രക്ഷപ്പെടുത്തുന്നതിനിടെ മുഹമ്മദ് നജീബ് ചുഴിയിൽപെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ മുങ്ങിയെടുത്തത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
error: Content is protected !!