പിണറായി സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പി ; വിഡി സതീശന്‍
തിരുവനന്തപുരം : നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം ചിത്രീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് സംസ്ഥാന സര്‍ക്കാരിന്റേയും നയമെന്നും അദ്ദേഹം പറഞ്ഞു.
എട്ട് പ്രതിപക്ഷ എം.എ.എമാരുടെ പി.എമാര്‍ക്കും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് നോട്ടിസ് നല്‍കിയിരുന്നു. മന്ത്രിമാരുടേയും ഭരണപക്ഷ എം.എല്‍.എമാരുടേയും സ്റ്റാഫംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂര്‍വ്വം മറന്നതാണോ? അതോ മുഖ്യമന്ത്രിയെ ഭയമ...