‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയ സുജിത് ദാസിന്റെ മെഡലുകൾ തിരിച്ചു വാങ്ങണം’; പി കെ നവാസ്
പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമർശനവുമായി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിമർശനവുമായി പി കെ നവാസ് രംഗത്ത് എത്തിയത്. സുജിത്ത് ദാസ് നെഞ്ചിൽ കുത്തി നടക്കുന്ന മെഡലുകൾ തിരികെ വാങ്ങണമെന്നാണ് പികെ നവാസ് പറയുന്നത്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പോസ്റ്റിൽ വെളിപ്പെടുത്തുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സുജിത് ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകൾ.
2023ൽ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡൽ നൽകി സർക്കാർ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിൻ്റെ ഇൻ്റ്ലിജൻസിനും
ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ അദ്ദേഹം മലപ്പുറം SP യായി ചാർജെടുക്കുന്നതിന്റെ മുൻ...