എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും ; പരീക്ഷ എഴുതുന്നത് 4 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറത്ത്
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ (തിങ്കളാഴ്ച) തുടങ്ങും. ആകെ 4,27,021 വിദ്യാര്‍ത്ഥികളാണ് ഇത്തവണ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും ലക്ഷദ്വീപില്‍ 447 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഓള്‍ഡ് സ്റ്റീമില്‍ എട്ടു പേരും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിലാകെ 2964 പരീക്ഷാ കേന്ദ്രങ്ങളും ലക്ഷദ്വീപ് മേഖലയില്‍ 9ഉം ഗള്‍ഫ് മേഖലയില്‍ 7 ഉം കേന്ദ്രങ്ങളാണുള്ളത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് . 28,358 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതുന്നത്. 2017 പേര്‍ പരീക്ഷയെഴുതുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഗവ. സംസ്‌കൃതം എച്ച്എസ്എസില്‍ ഒരാ...