പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ സ്‌കൂള്‍ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലാസില്‍ അസൈന്‍മെന്റ് സീല്‍ ചെയ്യുന്നതിന് വേണ്ടി ഓഫീസില്‍ പോയി സീല്‍ എടുത്തു കൊണ്ടുവരാന്‍ ടീച്ചര്‍ ബെന്‍സനോട് പറഞ്ഞിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി ഓഫീസിലെത്തി ക്ലര്‍ക്കിനോട് സീല്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പറ്റില്ല എന്ന് ക്ലര്‍ക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്നാണ് വിവരം. വാക്ക് തര്‍ക്കം രൂക്ഷമായതോടെ അധ്യാപക...