സിപിഎം ജില്ലാ നേതാവിനെതിരെ പരപ്പനങ്ങാടി പോലീസ് പോക്സോ കേസെടുത്തു
പരപ്പനങ്ങാടി : സി.പി.എം നേതാവിനെതിരെ പോക് സോ പ്രകാരം കേസ്സെടുത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിചെന്ന പരാതിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മറ്റിയംഗവും പ്രമുഖ പ്രാസംഗികനുമായ വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് പോക്സോപ്രകാരം കേസ്സെടുത്തത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ബസ് യാത്രക്കിടെയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വള്ളിക്കുന്ന് സ്വദേശിയായ സ്കൂൾ വിദ്യാർഥി യുടെ മൊഴിപ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസമാണ് കുട്ടി മൊഴി നൽകിയത്. ഇദ്ദേഹം സി പി എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ പട്ടികജാതി വികസന ബോർഡ് ചെയർമാൻ ആയിരുന്നു.
1165 നമ്പർ പ്രകാരം പരപ്പനങ്ങാടിയിൽ എഫ്.ഐ.ആർ ഇട്ട കേസ്സ് നല്ലളം സ്റ്റേഷനിലേക്ക് മാറ്റും.
...