Tag: POlice missing

പാലക്കാട്ട് നിന്നും കാണാതായ രണ്ട് പൊലീസുകാരെയും മരിച്ച നിലയിൽ കണ്ടെത്തി
Other

പാലക്കാട്ട് നിന്നും കാണാതായ രണ്ട് പൊലീസുകാരെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. ...
Other

മേലുദ്യോഗസ്ഥരുടെ പീഡനം: പോലീസുകാരനെ ക്യാമ്പിൽ നിന്ന് കാണാതായി

അരീക്കോട്: അരീക്കോട് എം.എസ്.പി. ക്യാമ്പിലെ സ്പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. വടകര കോട്ടപ്പള്ളി പുരക്കൊയിലോത്ത് പി.കെ. മുബഷീറിനെയാണ്(29) കാണാതായത്. അരീക്കോട് എം.എസ്.പി. ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റിന്റെ പരാതിയിൽ അരീക്കോട് പോലീസും മുബഷീറിന്റെ ഭാര്യ ഷാഹിന എം. ഇബ്രാഹിമിന്റെ പരാതിയിൽ ബത്തേരി പോലീസും കേസെടുത്തു. വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പിൽനിന്ന് കാണാതായത്. ക്യാമ്പ് വിട്ടിറങ്ങിയ മുബഷീർ എഴുതിയ ദീർഘമായ കത്ത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാണിപ്പോൾ. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പിൽ നിൽക്കാൻ കഴിയില്ലെന്നും ഇനിയൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നുമാണ് കത്തിലെ പ്രധാന പരാമർശം. ക്യാമ്പിലെ മെസ്സിൽ മുന്നറിയിപ്പില്ലാതെ കട്ടൻചായ നിർത്തലാക്കിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് കത്തിൽ പറയുന്നു. മുബഷീർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ക്യാമ്പിലെ ഡോക്ടറുടെ നിർ...
error: Content is protected !!