Thursday, February 26

Tag: Political assassination

വീണ്ടും കൊലപാതക രാഷ്ട്രീയം, സിപിഎം ലോക്കൽ സെക്രെട്ടറിയെ വെട്ടിക്കൊന്നു. പിന്നിൽ ആർ എസ് എസ്
Kerala

വീണ്ടും കൊലപാതക രാഷ്ട്രീയം, സിപിഎം ലോക്കൽ സെക്രെട്ടറിയെ വെട്ടിക്കൊന്നു. പിന്നിൽ ആർ എസ് എസ്

തിരുവല്ല: പത്തനംതിട്ടയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു. സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സി.പി.എം.നേതാക്കൾ ആരോപിച്ചു. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിൻവാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
error: Content is protected !!