Tuesday, July 21

Tag: POnmundam

പൊന്മുണ്ടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മാവനും വിടവാങ്ങി
Accident

പൊന്മുണ്ടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മാവനും വിടവാങ്ങി

വൈലത്തൂർ: പൊന്മുണ്ടം കഞ്ഞിക്കുളങ്ങരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സെഹറ ഫാത്തിമ മരിച്ചതിന് പിന്നാലെ അമ്മാവനും വിട വാങ്ങി. തിരൂർ ആലിൻ ചുവട് സ്വദേശി കോട്ട് ആലിൻ ചുവട് RJM സ്കൂളിന് മുൻവശത്ത് കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബിന്റെ മകൻ നാടമ്പാടി ഷുഹൈബ് (30) ആണ് മരിച്ചത്. ഇന്നലെ ഷുഹൈബിൻ്റെ സഹോദരി സുഫൈറയുടെയും ഒഴൂർ ഓമച്ചപ്പുഴ സ്വദേശി പൈനാട്ട് ബഷീറിൻ്റെയും മകൾ സഹറ ഫാത്തിമ (5) മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഷുഹൈബും മരിച്ചത്. അപകടത്തിൽ ഓമച്ചപ്പുഴ സ്വദേശിയായ പൈനാട്ട് ജമീൽ (8) പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.15 ന് വൈലത്തൂർ - മലപ്പുറം റോഡിൽ വെച്ചാണ് അപകടം. കുട്ടികളുമായി ബൈക്കിൽ വരുമ്പോൾ, എതിരെ വന്ന ടോറസ് ലോറിയുടെ പിൻഭാഗം തെന്നിമാറി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
Accident

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വൈലത്തൂർ : കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊന്മുണ്ടം മണ്ണാറക്കൽ ചിലവിൽ സ്വദേശി ഈങ്ങാപെടലിൽ അഹമ്മദിൻ്റെ മകൻ മുഹമ്മദ് അഷ്മൽ (15) ആണ് മരിച്ചത്. നൂറുൽ ഉലൂം സുന്നി മദ്രസയിലെയും, കല്ലിങ്ങൽ പറമ്പ് എം എസ് എം സ്കൂളിലെയും പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒഴൂർ ഹെൽത്ത് സെൻ്ററിന് സമീപത്തുള്ള വരിക്കോട്ടുംതറ എന്നസ്ഥലത്തെ മണ്ണാരം കുളത്തിൽ ആണ് സംഭവം. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി....
Accident

വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങവേ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു

പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12:30ഓടെ ആണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാപിതാക്കളും 4 മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്....
error: Content is protected !!