Tag: ponnani thaluk

‘കരുതലും കൈത്താങ്ങും’: പൊന്നാനി താലൂക്കില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍
Information

‘കരുതലും കൈത്താങ്ങും’: പൊന്നാനി താലൂക്കില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍

പൊന്നാനി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി പൊന്നാനി താലൂക്കില്‍ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തില്‍ 380 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്.ഇതില്‍ പരിഗണിക്കാവുന്ന 121 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി. പുതുതായി 391 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 197 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. കൂടാതെ 42 പഴയ പരാതികള്‍ മന്ത്രിക്ക് മുന്നില്‍ വീണ്ടും വന്നതില്‍ 22 പരാതികള്‍ക്ക് കൂടി പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ശേഷിക്കുന്ന പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വകുപ്പ് ഉദ്ദ്യോഗസ്ഥ...
Feature

ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും വീണ്ടും വരും മുച്ചക്ര സ്‌കൂട്ടറില്‍

പൊന്നാനി : പൊന്നാനിയിലെ ഭാഗ്യാന്വേഷികള്‍ക്ക് മുന്നില്‍ ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും ഇനിയും സ്‌കൂട്ടറിലെത്തും. ഭാഗ്യം വിറ്റ് ജീവിക്കുന്ന മാറഞ്ചേരി മുക്കാല സ്വദേശി മണികണ്ഠനും ഭാര്യ സുന്ദരിയും നിര്‍ഭാഗ്യത്തിന്റെ ചുഴിയിലായിരുന്നു ഏതാനും നാളുകള്‍. ഭിന്നശേഷിക്കാരനായ മണികണ്ഠന്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഭര്‍ത്താവിന് സഹായമായി ഭാര്യ സുന്ദരിയും എപ്പോഴും കൂടെ കാണും. അടുത്തിടെ ഇവരുടെ മുച്ചക്ര സ്‌കൂട്ടര്‍ നന്നാക്കാനാവാത്ത വിധം തകരാറിലായതാണ് ഇവരുടെ ഉപജീവനമാര്‍ഗത്തിന് വിലങ്ങു തടിയായി മാറിയത്. പുതിയ സ്‌കൂട്ടര്‍ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും നേരത്തെ സ്‌കൂട്ടര്‍ ലഭിച്ച കാരണത്താല്‍ പരിഗണിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ താലൂക്ക്തല അദാലത്തില്‍ ആവശ്യവുമായി മണികണ്ഠനും ഭാര്യയും മന്ത്രി വി. അബ്ദുറഹിമാന് മുന്നിലെത്തുന്നത്. ഇവര...
error: Content is protected !!