Monday, August 17

Tag: Poovanchina

കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു
Accident

കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു

രണ്ടത്താണി : കൂട്ടുകാർക്കൊപ്പം കുളത്തിൽ മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ ഏഴ് വയസുകാരൻ മരിച്ചു. രണ്ടത്താണി പൂവ്വൻചിന സ്വദേശി പാലമഠത്തിൽ ഉനൈസിൻ്റെ മകൻ മുഹമ്മദ് നിഹാൽ (7) ആണ് മരിച്ചത്. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിഹാലും കൂട്ടുകാരും പൂവ്വൻചിന പള്ളിയുടെ കുളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു. കൂട്ടുകാരുമൊത്ത് മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കൂട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി പുറത്തെടുത്ത് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ​മൃതദേഹം കോട്ടക്കൽ സ്വകര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം ഇന്ന് നടക്കും....
error: Content is protected !!