Saturday, August 2

Tag: Poster campaign launched

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ; പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു
Malappuram

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ; പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു

മലപ്പുറം : മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു. വയോജന സംരക്ഷണ പോസ്റ്ററുകളും ലഘുലേഖയും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പ്രകാശനം ചെയ്തു. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിനും വയോജനങ്ങളുടെ അവകാശങ്ങള്‍, സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനുംഅവര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുമാണ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചത്. പോസ്റ്റര്‍ ക്യാംപയിന്‍ സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള കരുണയും മാന്യതയും ഉറപ്പാക്കുന്ന പ്രവൃത്തിയുടെ തുടര്‍ച്ചയാണെന്നും വയോജനങ്ങളെ സംരക്ഷിക്കുക എന്നത് ഒരാളുടെയോ വകുപ്പിന്റെയോ ചുമതലയല്ല, സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. പോസ്റ്ററുകള്‍ പഞ്ചായത്തുകള്‍, ...
error: Content is protected !!