Tag: Pothukal

പ്രഷര്‍ കുക്കര്‍ പൊട്ടിതെറിച്ച് അമ്മയുടെ കൈയ്യിലിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു
Malappuram

പ്രഷര്‍ കുക്കര്‍ പൊട്ടിതെറിച്ച് അമ്മയുടെ കൈയ്യിലിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു

നിലമ്പൂര്‍ : പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്ത് കല്ല് ഉപ്പട ചാത്തമുണ്ടയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന മാസിന്‍ എന്ന കുഞ്ഞിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ...
Malappuram

പോത്തുകല്ലിലെ പ്രകമ്പനം : ആശങ്കപ്പെടാനില്ല, വിദഗ്ധര്‍ പരിശോധന നടത്തി

മലപ്പുറം : പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആനക്കല്ല് കുന്നില്‍ ഒക്ടോബര്‍ 17 ന് വൈകിട്ട് 4 നും 18 ന് പുലര്‍ച്ചെ 4.45നും 29 ന് രാത്രി 9 നും 10.45 നും ഉണ്ടായ ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് എന്നിവര്‍ സ്ഥല പരിശോധന നടത്തി. സ്ഥല പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമായ മറ്റ് വിവരങ്ങളും മുന്‍ അനുഭവങ്ങളും വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനകളും അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തിന്റെ ഈ വിഷയത്തിലെ നിഗമനങ്ങള്‍: പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറെ ചെരുവില്‍ മാത്രമാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. 113 മീറ്റര്‍ ഉയരമുള്ള ഒരു ചെറിയ കുന്നിന്റെ 98 മുതല്‍ 95 മീറ്റര്‍ വരെയുള്ള കുന്നിന്‍ ചെരുവിലാണ് ഇവ അനുഭവപ്പെട്ടത്. ചെങ്കുത്തായ മലയല്ല ഈ പ്രദേശം. ഭൂമിയുടെ ഉപര...
Malappuram

പോത്തുകല്ലില്‍ വാഹനാപകടം ; വയനാട് സ്വദേശി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

പോത്തുകല്ല് വെളുമ്പിയംപാടത്ത് വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ വയോധികന്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതനയിലെ പെരിക്കാത്ര വീട് മോയീന്‍ (75) ആണ് മരിച്ചത്. ഓട്ടോയും കാറും ഇടിച്ചാണ് അപകടം നടന്നത്. ഇന്ന് ഉച്ചക്കു ശേഷം ആണ് അപകടം. മോയീന്റെ ബന്ധു ശിഹാബ്, ഓട്ടോ ഡ്രൈവര്‍ കുട്ടിമാന്‍ എന്നിവര്‍ക്ക് പരിക്കുണ്ട്. ...
Malappuram

പോത്തുകല്ലിലെ ഉരുൾപൊട്ടൽ : 19 മൃതദേഹങ്ങൾ കണ്ടെത്തി, ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങൾ, നിരവധി കുടുംബങ്ങളെ കാണാതായി

നിലമ്പൂർ : പോത്തുകല്ലിലെ ഉരുൾപൊട്ടലിൽ ഇതുവരെ 19 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങള്‍ ആണ്. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രംഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ...
Accident

കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി, ആക്രമണത്തിൽ പോലുസുകാരന് പരിക്ക്

എടക്കര: പോത്ത്കല്ലിൽ പട്ടാപകൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി അക്രമണം. പോത്ത്കല്ല് കോടാലി പൊയിലിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സംഗീത് (30) നാണ് പരിക്കേറ്റത്. നെഞ്ചിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി മുതൽ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയിൽ മേഖലയിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിലാണ്. അമ്പിട്ടാംപൊട്ടി ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേർന്ന...
error: Content is protected !!