ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം ; നാഭിയില്‍ ചവിട്ടിയതിന് തെളിവ്, ആദ്യ കുഞ്ഞിന് ഒരു വയസ് തികയും മുമ്പ് രണ്ടാമതും ഗര്‍ഭിണിയായതിന്റെ കുറ്റം യുവതിയില്‍ മാത്രം ചുമത്തി മര്‍ദനം ; ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീല (23) തൂങ്ങിമരിച്ച സംഭവത്തില്‍ ഫസീലയുടെ ഭര്‍ത്താവ് നൗഫല്‍ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു.
കേസില്‍ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭിണിയായ ഫസീലയുടെ നാഭിയില്‍ ഭര്‍ത്താവ് നൗഫല്‍ ചവിട്ടിയതിന് പോസ്റ്റ്‌മോര...