Tuesday, January 20

Tag: President

തെന്നല പഞ്ചായത്തിനെ നയിക്കാൻ ശരീഫും സുലൈഖയും
Local news

തെന്നല പഞ്ചായത്തിനെ നയിക്കാൻ ശരീഫും സുലൈഖയും

തിരുരങ്ങാടി: തെന്നല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരീഫ് വടക്കയിലിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുലൈഖ പെരിങ്ങോടനെയും മുസ്ലിം ലീഗ് നേതൃയോഗം തിരഞ്ഞെടുത്തു. മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയായ ശരീഫ് നാലാം വാർഡിൽ നിന്നും 104 വോട്ടിനാണ് വിജയിച്ചത്. വനിത ലീഗ് തെന്നല പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിയും കഴിഞ്ഞ ബോർഡിൽ സ്ഥിര സമിതി അധ്യക്ഷ കൂടിയായ സുലൈഖ എട്ടാം വാർഡിൽ നിന്നും 252 വോട്ടിനാണ് വിജയിച്ചത്. ശരീഫ് ആദ്യമായാണ് ജനപ്രതിനിധിയാകുന്നത്. 19 അംഗ ഭരണസമിതിയിൽ യു ഡി എഫിന് 14 സീറ്റും എൽ ഡി എഫിന് 5 സീറ്റും ആണുള്ളത്. 27 നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുരഞ്ഞെടുപ്പ്....
Other

ഒരു തൈ നടാം വൃക്ഷവത്ക്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു

തിരൂരങ്ങാടി : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു കൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സാജിദ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. കെ പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഫൗസിയ, മെമ്പർമാരായ റംല pk, ബാബുരാജൻ പൂക്കടവത്ത്, ഷെരീഫ മടപ്പിൽ, സുഹ്‌റ ഒള്ളക്കൻ, ജാഹ്ഫർ വെളിമുക്ക്, CT അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഹരിത കേരളം മിഷൻ RP ഫായിസ് എന്നവരും പങ്കെടുത്തു....
Politics

നന്നമ്പ്ര പ്രസിഡന്റിനെ മാറ്റൽ; ലീഗിലെ ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് ചർച്ച സജീവമായതോടെ പ്രസിഡന്റിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി. മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ഭരണ രംഗത്ത് ഇടപെടൽ നടത്തുന്നില്ല തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മാറ്റുന്നത് ചർച്ചക്കെടുത്തത്. നേരത്തെ നിരവധി തവണ താക്കീത് നൽകിയിട്ടും ഇനി ആവർതിക്കില്ലെന്ന ഉറപ്പിൽ പ്രശ്നം പരിഹരിച്ചതായിരുന്നു. ഇനിയും ആവർത്തിച്ചാൽ മാറ്റുമെന്ന് അവസാന മുന്നറിയിപ്പ് നൽകിയതായിരുന്നു. എന്നാൽ തുടരെ തുടരെ വീണ്ടും ഉറപ്പ് ലംഘിച്ചതോടെയാണ് മാറ്റുന്നത് ചർച്ചക്കെടുത്തത്. പ്രസിഡന്റിന്റെ വാർഡ് കമ്മിറ്റിക്ക് കത്തു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി കൂടി നിലനിർത്തണോ രാജി വെപ്പിക്കണോ എന്നത് സംബന്ധ...
Politics

മുസ്ലിം ലീഗ് നേതൃത്വത്തില്‍ മാറ്റമില്ല ; സാദിഖലി തങ്ങള്‍ പ്രസിഡന്റ്, പി എം എ സലാം ജനറൽ സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എം കെ മുനീര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇന്ന് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. 10 വൈസ് പ്രെസിഡന്റുമാരെയും 11 സെക്രട്ടറി മാരെയും തിരഞ്ഞെടുത്തിട്ടുണ്...
error: Content is protected !!