പ്രണയാഭ്യര്‍ഥന നിരസിച്ച 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; യുവാവ് പിടിയില്‍
തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വര്‍ക്കലയില്‍ 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. കൃഷ്ണരാജിനെ പൊലീസ് പിടികൂടി. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ട്യൂട്ടോറിയല്‍ കോളേജില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം കടയ്ക്കാവൂരില്‍ ട്യൂഷന് പോയി ബസ്സില്‍ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ യുവാവ് കൂടെ കയറുകയും വിദ്യാര്‍ത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍ക്കുട്ടി പ്രണയം നിരസിക്കുകയും ഇതിന്റെ വൈരാഗ്യത്താല...