Tag: Pt thomas

ചരിത്ര ഭൂരിപക്ഷവുമായി ഉമ, തൃക്കാക്കര യുഡിഎഫ് കോട്ട തന്നെ
Politics

ചരിത്ര ഭൂരിപക്ഷവുമായി ഉമ, തൃക്കാക്കര യുഡിഎഫ് കോട്ട തന്നെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. 25016 വോട്ട് ഭൂരിപക്ഷത്തിനാണ് ഉമയുടെ വിജയം. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. യു ഡി എഫിന് 72770 വോട്ട് ലഭിച്ചു. എൽ ഡി എഫിന് 47754, ബിജെപിക്ക് 12957 വോട്ടുകളാണ് ലഭിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെ...
Politics

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗദ്ഗനാണ്. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെട്ട ആൾ കൂടിയാണ്. ...
Other

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന്; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പിനുള്ള തിയതി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് മുന്നില്‍ 10 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ പാര്‍ട്ടികള്‍ നേതൃയോഗങ്ങള്‍ ചേരും. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇത് തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്ഗ്രസ് നേതാവായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ...
error: Content is protected !!