Tuesday, August 19

Tag: Pubji

പബ്‌ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല, പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു
Obituary

പബ്‌ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല, പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങി മരിച്ചു. കൽക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽഫോൺ ഓൺ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം. നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്ന് അഭിജിത്തിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും പബ്ജി കളിക്കാൻ വേണ്ടി പുതിയ ഫോൺ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്ക...
error: Content is protected !!