Tag: Pukayoor glp school

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്
Local news

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി: പുകയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. അച്ചടിച്ച കാര്‍ഡുകളുമായി വീടുകള്‍ കയറി ഇറങ്ങി കുരുന്നുകള്‍ സമാഹരിച്ച തുക പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.ചടങ്ങില്‍ എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ,യൂണിറ്റ് സെക്രട്ടറി പി.പി അബ്ദുസമദ് ഭാരവാഹികളായ പി.പി സെയ്ദ് മുഹമ്മദ്, സുബ്രഹ്‌മണ്യന്‍, കെ.ഗഫൂര്‍, എ.കെ.റഫീഖ്, പിടിഎ പ്രസിഡണ്ട് സി.വേലായുധന്‍, പ്രഥമാധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,കെ.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു. ...
Local news, Other

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുരുന്നുകളുടെ സൗഹൃദ മതിൽ

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലൂന്നി സൗഹൃദ മതിൽ തീർത്തുകൊണ്ടാണ് കുരുന്നുകൾ ദിനാചരണത്തിന്റെ ഭാഗമായത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പരിപാടിയുടെ ഭാഗമായി.അധ്യാപകരായ കെ.റജില, സി.ശാരി, കെ.രജിത, പി.ഷഹന, സി.ടി അമാനി, പി.വി ത്വയ്യിബ, എ.കെ ഷാക്കിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ...
Local news, Other

ലോക ഹൃദയ ദിനം ; ഹൃദയത്തെ ദൃശ്യവത്കരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി: ലോക ഹൃദയ ദിനത്തെ അനുസ്മരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'ഹൃദയത്തെ അറിയാന്‍ ഹൃദയത്തോടടുക്കാം എന്ന മുദ്രാവാക്യവുമായി ഹൃദയത്തെ ദൃശ്യവത്കരിച്ചു.പ്രധാനധ്യാപിക പി.ഷീജ ഹൃദയ ദിന സന്ദേശം കൈമാറി.അധ്യാപകരായ കെ.റജില,സി.ശാരി,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി
Local news

“ഇല്ലാ വായന മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”

തിരൂരങ്ങാടി: വായന വാരാചരണത്തിന്റെ ഭാഗമായി വായനയെ ശാക്തീകരിക്കാൻ വീടുകൾ കയറിയിറങ്ങി പ്രസംഗം നടത്തി ശ്രദ്ധേയമാവുകയാണ്പുകയൂർ ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങി വിവിധ ഭാഷകളിൽ കുട്ടികൾ സംസാരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/GazIjUwn6jZ29jmkCqxHYn കുട്ടിപ്രസംഗകരെ ശ്രവിക്കാൻ രക്ഷിതാക്കളും നാട്ടുകാരുംഅടക്കം ധാരാളം പേരെത്തി. പ്രഥമാധ്യാപിക എം.ശൈലജ വായന ദിന സന്ദേശം കൈമാറി. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും. അധ്യാപകരായ ഷമീന, ഷാക്കിർ, മുനീറ, നഹീമ എന്നിവർ നേതൃത്വം നൽകി. ...
error: Content is protected !!