Tuesday, February 17

Tag: Puliyamparamb

കുളിക്കുന്നതിനിടെ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു
Accident

കുളിക്കുന്നതിനിടെ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു

കൊണ്ടോട്ടി: കുളിക്കുന്നതിനിടെ പ്ലാസ്റ്റിക് ടാങ്ക് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. കരിപ്പൂർ പുളിയംപറമ്പ് ചോനാരി വട്ടപ്പറമ്പിൽ അഹമ്മദ് കുട്ടിയുടെ മകൻ ചോനാരി മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ വെച്ചാണ് സംഭവം. ടാങ്കിൽ വെള്ളം നിറഞ്ഞൊഴുകിയപ്പോൾ ടാങ്കിന് താഴെ നിന്ന് കുളിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുമ്പ് കാലിൽ സ്ഥാപിച്ച ടാങ്ക് ഫൈസലിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. കബറടക്കം നാളെ പുളിയംപറമ്പ് ജുമാ മസ്ജിദിൽ. മാതാവ്, നഫീസ. ഭാര്യ, നാസില ഫാത്തിമ. മക്കൾ: മുഹമ്മദ് ഹാറൂൺ, ഖാജാ മുഹമ്മദ്, ഫിൽദ ഫാത്തിമ. സഹോദരന്മാർ : ശിഹാബ്, സൈഫുദ്ദീൻ....
error: Content is protected !!