നീന്തൽ പഠിക്കുന്നതിനിടെ കടലുണ്ടിപുഴയിൽ അപകടത്തിൽ പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു
കൂട്ടുകാർക്കൊപ്പം നീന്തൽ പഠിക്കുന്നതിനിടെ പുതുപ്പറമ്പ് കടലുണ്ടി പുഴയിൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുതുപ്പറമ്പ് പറമ്പിൽ ജംഷീർ അലിയുടെ മകൻ മുഹമ്മദ് ഹാഫിസ് (12) ആണ് മരിച്ചത്. അപകടമുണ്ടായ ദിവസം പുതുപ്പറമ്പ് പുതുപ്പള്ളി മൻസൂറിൻ്റെയും ഫരീദയുടെയും മകൻ സൈഫുൽ മസ്നാൻ (7) മരിച്ചിരുന്നു.പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ മുപ്രാണി കടവിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങി താഴ്ന്ന ഇരുവരെയും കെട്ടിപ്പിടിച്ച നിലയിലാണ് വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നത്. സൈഫുൽ മസ്‌നാൻ അന്ന് തന്നെ മരിച്ചിരുന്നു. ഹാഫിസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു.അഞ്ചംഗ സംഘമായിരുന്നു പുഴയിലേക്ക് പോയിരുന്നത്. ഇരുവരും അപകടത്തിൽ പെട്ട വിവരം കൂട്ടുകാരാണ് നാട്ടുകാരെ അറിയിച്ചതും തുടർന്ന് രക...




