Thursday, November 13

Tag: python

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Kerala

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പാണപ്പുഴയില്‍ ആണ് സംഭവം. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് ഇന്നലെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഒരു വീട്ടില്‍ വച്ചാണ് ഇവര്‍ പാമ്പിനെ കൊന്ന് കറിയാക്കിയത്. പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്....
Kerala

രാത്രി വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളി ; പരാതി നല്‍കി

വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തില്‍ പരാതി നല്‍കി. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ആണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കസുമായി മുന്നോട്ട് പോകുമെന്നും ചെന്നീര്‍ക്കര പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോ പറഞ്ഞു. മൂന്ന് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയെന്നും അതില്‍ കര്‍ശന നടപടി വേണമെന്നുമാണ് പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 11 മണിയോട് കൂടി വെട്ടോലമല ഭാഗത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടുവെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നുവെന്ന് വനം വകുപ്പിനെ വിവരം അറിയിക്കാമെന്ന് അവരോട് പറയുകയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നുവെന്നും ബിന്ദു പറയുന്നു. എന്നാല്‍ വനം വകുപ്പില്‍ നിന്ന് വരാന്‍ താമസിച്ചപ്പോള്‍ അതിന്റെ ദേഷ്യത്തിന് നാട്ടുകാരില്‍ കുറച്ച് പേര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി ത...
error: Content is protected !!