Tag: Qatar

ഖത്തറിൽ വാഹനാപകടം; രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു
Accident

ഖത്തറിൽ വാഹനാപകടം; രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തിൽ പെട്ട്​ രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ മൂന്ന്​ മലയാളികൾ മരിച്ചു. മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ റസാഖ് (31), കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ.ഷമീം (35), എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടം. ​ ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. ​മൂന്നു ​പേർ സംഭവ സ്ഥലത്തു വെച്ച്​ മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന്​ പേർ പരിക്കുകളോടെ ആശുപത്രിയിലാണ്​. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സൈദ് സീലൈൻ മരുഭൂമിയിൽ എത്തിയതായിരുന്നു ഇവർ....
Sports

ഖത്തർ ലോകകപ്പിന് വോളണ്ടിയർമാരാകാൻ ഫിഫ അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. ഖത്തറിന്റെ മണ്ണില്‍ ഫുട്‌ബോള്‍ ലോകം ഒന്നിക്കാന്‍ ഇനി മാസങ്ങളുടെ ദൈര്‍ഘ്യം മാത്രമാണുള്ളത്. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ക്കുമായി 20,000 ആരാധകരെയാണ് ഫിഫ വളണ്ടിയര്‍മാരായി നിയോഗിക്കുന്നത്. സ്‌റ്റേഡിയങ്ങള്‍, പരിശീലന വേദികള്‍, വിമാനത്താവളം, ഫാന്‍ സോണ്‍, ഹോട്ടല്‍, പൊതുയിടങ്ങള്‍ തുടങ്ങി 45 കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്നദ്ധ സേവനത്തിലൂടെ മഹാമേളയുടെ ഭാഗമാകാനുള്ള അവസരം കൂടിയാണിത്. volunteer.fifa.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക...
Gulf

ഖത്തറിൽ കൊടിഞ്ഞി പ്രദേശത്തുകരുടെ സംഗമം നടത്തി

ഖത്തറിൽ ജോലി ആവശ്യാർഥം ഖത്തറിലുള്ള കൊടിഞ്ഞി പ്രദേശത്തുകാരുടെ സംഗമം നടത്തി. കൊടിഞ്ഞി പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അൽ ദഖീറ ബീച്ചിൽ നടത്തിയ സംഗമത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. വിവിധ മത്സരങ്ങൾ നടത്തി.അനീസ് ടിജംഷീർ പി.പിനൗഷാദ് ഇല്ലിക്കൽജലീൽ എം.പിഅബ്ദുസ്സമദ് എ.എം എന്നിവർ നേതൃത്വം നൽകി. ഞങ്ങളുടെ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുവാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC...
error: Content is protected !!