പ്രവചിച്ചതല്ല, ചോര്‍ന്നത് തന്നെ ; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മഅ്ദിന്‍ സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍ ; കവര്‍ മുറിച്ച് ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു ; ഗൂഢാലോചന തെളിഞ്ഞു, നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്
മലപ്പുറം : ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്യൂണ്‍ രാമപുരം സ്വദേശി അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് വിവരം. ചോദ്യപ്പേപ്പറുകളുടെ സീല്‍ഡ് കവര്‍ മുറിച്ച് ഫോട്ടോ എടുത്തുകൊടുക്കുകയായിരുന്നുവെന്ന് അബ്ദുല്‍ നാസര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയന്‍സ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്. എംഎ...