ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ എന്റെ കുഞ്ഞിനെ കടിച്ചു പറിക്കുവാ, അവിടെ വേസ്റ്റ് ഇടരുത് എന്ന് എല്ലാവരോടും പറഞ്ഞു ; നെഞ്ച് പൊട്ടി പേവിഷബാധയേറ്റ് മരിച്ച് ഏഴു വയസുകാരിയുടെ മാതാവ്
തിരുവനന്തപുരം : ആരുടെയും നെഞ്ച് തകര്‍ക്കുന്നതായിരുന്നു തെരുവുനായ കടിച്ചതിനു മൂന്നു തവണ പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി നിയാ ഫൈസലിന്റെ മാതാവ് ഹബീറയുടെ പ്രതികരണം. ''ഇനിയും വളര്‍ത്ത്, കുറേ പട്ടികളെ കൂടി വളര്‍ത്ത്. അവിടെ വേസ്റ്റ് ഇടരുത്, ഇടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അതു തിന്നാന്‍ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുവാ. അപ്പോഴേ എടുത്തോണ്ടു പോയി ഞാന്‍… എനിക്കിനി കാണാന്‍ പോലുമില്ല…'' നെഞ്ചുപൊട്ടിയായിരുന്നു തന്റെ മകളുടെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് പറഞ്ഞത്.
വീടിന് സമീപത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വീടിന് സമീപത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും നിയാ ഫൈസലിന്റെ മാതാവ് ഹബീറ തിരുവനന്തപുരം എ...