Tag: Rahul gandhi mp office

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ; പ്രതിഷേധിച്ച് എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്
Information, Politics

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ; പ്രതിഷേധിച്ച് എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്

എആര്‍ നഗര്‍ : രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കൊളപ്പുറം ടൗണില്‍ എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം കെ പി സി സി മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി കരീം കാബ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. ഹംസ തെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി .സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍ അബുബക്കര്‍ കെ കെ . ഫിര്‍ദൗസ് പി കെ.മജീദ് പുളക്കല്‍, സുരേഷ് മമ്പുറം.ഷാഫി ഷാരത്ത്.അബ്ദുല്‍ ഖാദര്‍ വലിയാട്ട് . മജീദ് എ പി. മധു മാസ്റ്റര്‍ .ബഷീര്‍ പുള്ളിശ്ശേരി . ചാത്തമ്പാടന്‍ സൈതലവി .എന്നിവര്‍ നേതൃത്വം നല്‍കി. ...
Politics

എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു

കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു. അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പ...
error: Content is protected !!