Tag: Rahulgandhi

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, തൃശ്ശൂരിൽ മുരളീധരനും വടകരയിൽ ഷാഫിയും
Politics

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, തൃശ്ശൂരിൽ മുരളീധരനും വടകരയിൽ ഷാഫിയും

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും മത്സരിക്കും. വടകരയിൽ ഷാഫി പറമ്പില്‍ ആണ് സ്ഥാനാർഥി. കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. എല്ലാ സിറ്റിംഗ് എം പി മാർക്കും സീറ്റ് നൽകിയപ്പോൾ തൃശൂരിലെ ടി എൻ പ്രതാപന് മാത്രം സീറ്റ് ഇല്ലാതായി. ഇവിടേക്ക് വടകരയിലെ സിറ്റിംഗ് എം പി മുരളീധരനെ നിയോഗിച്ചതോടെയാണിത്. വടകരയിൽ ആണ് കോണ്ഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്ഥിയുള്ളത്. പാലക്കാട് എം എൽ എ യായ അദ്ദേഹത്തെ വടകരയിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പാലക്കാട് നിയമസഭ സീറ്റിൽ ബി ജെ പി യിലെ മെട്രോമാൻ ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പ...
Information

ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാര്‍ ; രാഹുല്‍ ഗാന്ധി ഇത്രക്ക് പറഞ്ഞ് കാണില്ല, എന്നേയും ശിക്ഷിച്ചോട്ടെയെന്ന് എംഎം മണി

തൊടുപുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമാണ്. ഏറ്റവും വലിയ വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ എല്ലാ വിഭാഗവും പ്രതിഷേധിക്കണം. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കാന്‍ ഒരു ന്യായവുമില്ല. അദ്ദേഹത്തിനെതിരായ ശിക്ഷ ജനാധിപത്യ വിരുദ്ധമാണ്. രാജ്യം വലിയ കുഴപ്പത്തിലാണ്. ഭാവിയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും എംഎം മണി പറഞ്ഞു. ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കുന്ന കള്ളപ്പരിശകളാണ് ഇവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആയിരകണക്കിന് മുസ്ലിംക...
Information, Politics

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം ; 340 ലധികം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമടക്കം കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരത്ത് 40 പേര്‍ക്കും കോഴിക്കോട് 300 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. തലസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്നലെ രാത്രി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പൊലീസിനെ ആക്രമിച്ചുവെന്ന വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമായി ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ അടക്കം മുന്നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ...
Information, Politics

വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത: രാഹുലിന്റെ അയോഗ്യതയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷയാണ് ഉള്ളതെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മ...
Information, Politics

രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യന്‍ ; ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം

ദില്ലി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്. 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. അതേസമയം വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ചെറുത്തുനില്പിന്റെ സന്ദേശം നല്‍കിക്കൊ...
Politics

ചെമ്മാട്ട് കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം

തിരൂരങ്ങാടി: രാഹുൽഗാന്ധി യുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം, പോലീസ് ഇടപെട്ട് തടഞ്ഞു. ഇന്ന് രാത്രി 7.30 ന് തൃക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രകടനം നടത്തിയിരുന്നു. മുൻസിപ്പാലിറ്റി ഓഫീസുണ് എതിർവശത്തുള്ള സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം പ്രകടനം എത്തിയപ്പോൾ പ്രവർത്തകർ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സി ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ തടയുകയായിരുന്നു. അല്പനേരം മുദ്രാവാക്യങ്ങൾ വിളിച്ച ശേഷം പ്രകടനം തിരിച്ചു പോയി. തുടർന്ന് പഴയ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ഡി വൈ എഫ് ഐയുടെ ഫ്ലെക്സ് ബോർഡ് തകർത്തു. വി. വി അബു, ടി മുഹമ്മദ് അലി, പി. കുഞ്ഞമ്മുദു, വി വി നിസാർ, എം.പി ബീരാൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ...
Local news

കേന്ദ്ര സർക്കാർ രാഹുൽ വേട്ട: കോണ്ഗ്രസ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പകപോക്കൽ രാഷ്ട്രീയം കളിക്കുന്നതിനെതിരേ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി സെൻട്രൽ ബസാർ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ധർണാ സമരം ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് ഭാരവാഹികളായ UV അബ്ദുൽ കരിം , അനിൽകുമാർ , ഭാസ്കരൻ പുല്ലാണി ,മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുസലാം നിലങ്ങത്ത് , ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻറ് പി കെ എം ബാവ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി പി മുനീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ,ഷഫീഖ് ചമ്മട്ടി എന്നിവർ സംസാരിച്ചു . മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുജീബ് കുണ്ടുർ സ്വഗതവും സകരിയ മറ്റത്ത് നന്ദിയും പറഞ്ഞു പരിപാടിയിൽ നിരവധി കോൺഗ്രസ് യുത്ത് കോൺഗ്രസ് നേതാക്കളും പ്രവത്തകരും സബന്ധിച്ചു . ധർണ്ണക്ക് മുമ്...
error: Content is protected !!