Tag: Railway police

വന്ദേഭാരത് ട്രെയിനിന് തിരൂരിൽ കല്ലേറ്, അന്വേഷണം തുടങ്ങി
Accident

വന്ദേഭാരത് ട്രെയിനിന് തിരൂരിൽ കല്ലേറ്, അന്വേഷണം തുടങ്ങി

തിരൂർ: പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായ സംഭവത്തിൽ അന്വേഷണം തുടങ്ങി. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷന് സമീപം താനൂർ പുത്തൻതെരുവിൽ വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം താനൂറിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണെന്നും പറയപ്പെടുന്നുണ്ട്. ആർ പി എഫ് അന്വേഷണം തുടങ്ങി. ഷൊർണൂർ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ കാര്യമായ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാർക്കും പരുക്കില്ല. ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. പൊലീസും സ്പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (ത...
Crime

ട്രയിനിൽ കടത്തി കൊണ്ട് വന്ന ഒരു കോടി രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

തിരൂർ ∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി. ഇന്നലെ രാവിലെ തിരൂരിൽ എത്തിയ മംഗള എക്സ്പ്രസിൽനിന്ന് ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടിച്ചത്. 70 വലിയ പെട്ടികളിലായി 35,000 പാക്കറ്റ് കൊറിയൻ നിർമിത സിഗരറ്റാണു ട്രെയിൻ വഴി എത്തിച്ചത്. അനധികൃത സിഗരറ്റ് കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനെ തുടർന്നാണ് പിടിയിലായത്. ഒരു പാക്കറ്റിനു മാർക്കറ്റിൽ 300 രൂപയിലേറെ വിലയുണ്ടെന്നും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും നികുതി വെട്ടിച്ച് വിൽപന നടത്താൻ കടത്തിക്കൊണ്ടുവന്നതാണ് ഇവയെന്നും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി വരികയായിരുന്നു. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നത്.  പിടിക്കപ്പെടാൻ സാധ്യത കൂടുതലായതിനാൽ നേരിട്ട് ...
error: Content is protected !!