വന്ദേഭാരതിനു തിരൂര്‍ സ്റ്റോപ്പില്ല,റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം
തിരൂര്‍ : വന്ദേഭാരതിനു സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം. 'ജില്ലയെ കേന്ദ്രസര്‍ക്കാരും റെയില്‍വേയും അവഗണിക്കുകയാണെന്നായിരുന്നു എല്ലാ സമരത്തിലെയും പ്രധാന മുദ്രാവാക്യം'. രാവിലെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയാണ് സമരവുമായി ആദ്യമെത്തിയത്. പ്രകടനം സ്റ്റേഷനു മുന്‍പില്‍ പൊലീസ് തടഞ്ഞു. സമരം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ആധ്യക്ഷ്യം വഹിച്ചു. മുസ്തഫ അബ്ദുല്‍ ലത്തീഫ്, വെട്ടം ആലിക്കോയ, ഫൈസല്‍ ബാബു, സലാം ആതവനാട്, ഷരീഫ് വടക്കയില്‍, നിഷാജ് എടപ്പറ്റ, ടി.പി.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ് പിന്നീട് സമരവുമായി വന്നത്. 'വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ തട്ടകത്തിലെ സ്റ്റോപ്പാണു റെയില്‍വേ എടുത്തു കളഞ്ഞതെന്നതു നാണക്കേടാണെന്ന് 'സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡ...