മുസാഅദ റിലീഫ് സെല്ലിന് കീഴില്‍ നന്നമ്പ്ര പഞ്ചായത്ത് റിയാദ് കെ.എം.സി.സി കമ്മിറ്റി റമസാന്‍ റിലീഫ് വിതരണം ചെയ്തു
കനിവ് തേടുന്നവര്‍ക്ക് മുന്നില്‍ വറ്റാത്ത നീരുറവയായി കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദ് കെ.എം.സി.സി നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി റമസാന്‍ റിലീഫ് വിതരണം ചെയ്തു. കല്ലത്താണിയില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ട രോഗികള്‍, വിധവകള്‍, വീട് നിര്‍മാണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍, യത്തീം കുട്ടികള്‍, അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായി ക്കാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസാഅദ റിലീഫ് സെല്ലിന് രൂപം നല്‍കുകയും അതിന്റെ കീഴില്‍ കൂടിയാണ് ഈ റിലീഫ് വിതരണം നടന്നത്. ചടങ്ങില്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നായി തിരഞ്ഞെടുത്ത 148 രോഗികള്‍ക്കുള്ള ധനസഹായം അതത് വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റികള്‍ക്ക് കൈ മാറി. ഏകദേശം ഏഴ് ലക്ഷത്തോളം രൂപയാണ് കൈമാറിയത്.
വര്‍ഷത്തില്‍ 12 ലക്ഷത്തിലധികം ...