റമസാൻ സ്പെഷ്യൽ ടെന്റുകൾ: പരിശോധന കർശനമാക്കാനൊരുങ്ങി തിരൂരങ്ങാടി നഗരസഭ
തിരൂരങ്ങാടി: റംസാൻ ആഗതമാകുന്നതോടെ രാത്രി കാലങ്ങളിൽ വഴിയോരങ്ങളിലും ടൗണുകളിലും കൂണ് പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ടെൻറ്റുകളും ബങ്കുകളും കർശനമായി നിരോധിക്കാനും നിയന്ത്രിക്കാനും ഇന്ന് നഗരസഭയിൽ ചേർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും പ്രത്യേക യോഗം തീരുമാനിച്ചു.ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു.ചെയർമാൻ ഇൻചാർജ്ജ് സുലൈഖ കാലൊടി ഉത്ഘാടനം ചെയ്തു.
ഇത്തരം കേന്ദ്രങ്ങളിലും ചില സ്ഥിരം സ്ഥാപനങ്ങളിലും മാരകമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉപ്പിലിട്ട ഉൽപ്പന്നങ്ങൾ,ചുരണ്ടി ഐസ്, മറ്റു നിരോധിത പാനീയങ്ങൾ എന്നിവ വ്യാപകമായി വിറ്റഴിക്കുന്നതിലൂടെ മഞ്ഞപ്പിത്തത്തിന് പുറമെ ,വൃക്ക , കരൾ,എന്നിവ തകരാറിലാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കാര്യം യോഗം വിലയിരുത്തി.ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം കൂടി പരിഗണിച്ച് ഇവ നിയന്ത്രണ വിധേയമാക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ പരിശ...