റാസൽഖൈമയിൽ മരിച്ച സൽമാൻ ഫാരിസിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും
തിരൂരങ്ങാടി : UAE യിൽ മരണപ്പെട്ട സൽമാൻ ഫാരിസിൻ്റെ മയ്യത്ത് ഇന്ന് നാട്ടിലെത്തും
യുഎഇയിലെ റാസൽഖൈമയിൽ വെച്ച് മരണപ്പെട്ട കൊടിഞ്ഞി തിരുത്തി തലക്കോട്ടു തൊടിക സുലൈമാന്റെ മകൻ സൽമാൻ ഫാരിസിന്റെ ജനാസ ഇന്ന് നാട്ടിലെത്തും. ഉച്ചയ്ക്ക് 2.30 ന് വീട്ടിൽ എത്തും. തുടർന്ന് കൊടിഞ്ഞി പള്ളിയിൽ ഖബറടക്കും.റാസൽഖൈമ യിൽ ശക്തമായ മഴയെ തുടർന്ന് ഒരു കെട്ടിടത്തിൽ കയറി നിന്ന സൽമാന്റെ ദേഹത്തേക്ക് കെട്ടിടത്തിന്റെ കല്ല് വീണാണ് മരിച്ചത്. നിക്കാഹ് കഴിഞ്ഞ്6 മാസം മുമ്പാണ് സൽമാൻ വിദേശത്തേക്ക് തിരിച്ചു പോയത്. അടുത്ത ലീവിന് വന്ന് കല്യാണം നടത്താൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം തേടിയെത്തിയത്. ഷവർമ കടയിൽ ജീവനക്കാരൻ ആയിരുന്നു. റാസൽഖൈമ യിൽ ഏതാനും ദിവസങ്ങളായി ശ്ഓഓക്തതമായാ കാറ്റും മഴയും ഉണ്ടായിരുന്നു. ബൈക്കിൽ ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോൾ മഴ ഉണ്ടായപ്പോൾ, കേറി നിൽക്കാൻ സല്മാനോട് കട ഉടമ വിളിച്ചു പറയുകയായിടരുന്നു. കട ഉടമ...

