Tag: Rc ownership cheating

വ്യാജ എൻജിൻ നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകി; മലപ്പുറത്ത് 2 ആർടി ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
Crime

വ്യാജ എൻജിൻ നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകി; മലപ്പുറത്ത് 2 ആർടി ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം : വ്യാജമായി എൻജിൻ, ഷാസി നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പുർ ആർടി ഉദ്യോഗസ്ഥനായ പോത്തുകല്ല് ഭൂതാനംകോളനിയിലെ ആനപ്പാൻ സതീഷ് ബാബു (46), തിരൂരങ്ങാടി ആർ ടി ഓഫീസിലെ ജീവനക്കാരി പൂക്കോട്ടൂർ പുതിയകളത്തിൽ എ.ഗീത (53), മോട്ടർ വാഹനവകുപ്പിൽനിന്നു വിരമിച്ച സെക്‌ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപ്പറമ്പ് ചിത്തിര വീട്ടിൽ അനിരുദ്ധൻ (61), ആർടിഒ ഏജന്റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണു മലപ്പുറം സിഐ ജോബി തോമസ് അറസ്റ്റ് ചെയ്തത് . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരമാണു കഴിഞ്ഞ ജനുവരി 11നു മലപ്പുറം പൊലീസ് കേസെടുത്തത് . നാഗപ്പന്റെ ബൈക്കിന് ഇൻഷുറൻസ് എടുക്കാൻ ശ്രമിച്ചപ്പോൾ ഒടിപി ലഭിച്ചിരുന്നില്ല.  ഒടിപി മറ്റൊരു ഫോൺ നമ്പറിലേക്കാണു പോകുന...
error: Content is protected !!