സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം. 1:1 അനുപാതത്തിൽ ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലും നികത്തണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പട്ടിക വിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും (ഒബിസി) ഉള്ളവർക്കാണ് സംവരണം. ഈ വിഭാഗത്തിലെ അർഹരായവർ ഇല്ലെങ്കിൽ മാത്രം പൊതു വിഭാഗത്തിൽ നിന്നു നികത്താം. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വിഹിതം നൽകണം. അതതു ജില്ലകളിലെ പിഎസ് സി റാങ്ക് പട്ടികയിലുള്ളവർക്കാവും റാങ്ക് അടിസ്ഥാനത്തിൽ ആദ്യ മുൻഗണന.
പിഎസ് സി യുടെ ഷോർട് ലിസ്റ്റാണുള്ളതെങ്കിൽ പ്രായക്കൂടുതലുള്ളവർക്കാണ് മുൻഗണന. പിഎസ് സി പട്ടിക കഴിഞ്ഞാൽ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് പുതുക്കി വരുന്നവർക്ക് മുൻഗണന ലഭിക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് ഹാജരാക്കണം. ഈ 2 പരിഗണനകളിലുമുള്ള ഉദ്യോഗ...