തിരൂരങ്ങാടി സ്വദേശിക്കെതിരെ വ്യാജ സ്ക്രീൻഷോട്ട്; രശ്മി നായർക്കെതിരെ പോലീസിൽ പരാതി
തിരൂരങ്ങാടി: വ്യാജ മെസഞ്ചർ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുണ്ടാക്കി അപവാദം പ്രചരിപ്പിച്ചതായി മോഡൽ രശ്മി ആർ നായർക്കെതിരെ പ്രവാസി യുവാവിന്റെ പരാതി. തിരൂരങ്ങാടി വെന്നിയുർ ചുള്ളിപ്പാറ സ്വദേശി ടി. ഇഹ്ജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ഫെയ്സ്ബുക്ക് മെസഞ്ചർ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുണ്ടാക്കി സ്വന്തം ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തത്. ഇജാസ് മെസെഞ്ചർ വഴി അശ്ലീലം സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു രശ്മിയുടെ പോസ്റ്റ്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇഹ്ജാസ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.
. കർണാടക എം.എൽ.എ രാമലിംഗ റെഡ്ഢിയുടെ പേരും വിവാദത്തിലേക്ക് രശ്മി വലിച്ചിഴച്ചിരുന്നു. ഇജാസിനെതിരെ പരാതി നൽകാൻ എം.എൽ.എ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ...