Tag: Revenue smart card

മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കും: മന്ത്രി കെ. രാജന്‍
Information

മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കും: മന്ത്രി കെ. രാജന്‍

എടപ്പറ്റ : മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. എടപ്പറ്റ സ്മാര്‍ട് വില്ലേജ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാര്‍ഡ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ രേഖകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാവും. കേരളത്തിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും നവംബര്‍ ഒന്ന് മുതല്‍ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മേലാറ്റൂര്‍-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് പൂര്‍ണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്...
error: Content is protected !!