Tag: road

ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി വിവിധ ഇടങ്ങളിൽ ഗതാഗതം നിരോധിച്ചു
Information

ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി വിവിധ ഇടങ്ങളിൽ ഗതാഗതം നിരോധിച്ചു

മുട്ടിച്ചിറ-കാര്യാട് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പരപ്പനങ്ങാടി-പാറക്കടവ്, പരപ്പനങ്ങാടി-അരീക്കോട്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ചേളാരി-പരപ്പനങ്ങാടി റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ ചേളാരി-മാതാപ്പുഴ, ഇരുമ്പോതിങ്ങൽ, കൂട്ടുമുച്ചി, അത്താണിക്കൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പരപ്പനങ്ങാടി -പാറക്കടവ് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ തിരൂരങ്ങാടി-മുട്ടിച്ചിറ, പരപ്പനങ്ങാട...
Information

ഒഴൂര്‍- താനാളൂര്‍ പഞ്ചായത്തിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം

തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കുന്ന റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയങ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. താനൂര്‍ നിയോജക മണ്ഡലത്തിലെ ഒഴൂര്‍, താനാളൂര്‍ പഞ്ചായത്തുകളിലെ നാല് റോഡുകളാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലെ തീരദേശ റോഡുകളുടെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പ്പറമ്പ്-കുറുവട്ടിശ്ശേരി റോഡ്, കുമ്മട്ടിപ്പാടം പാത്ത് വേ റോഡ്, അപ്പാട വലിയ യാഹു റോഡ്, താനാളൂര്‍ പഞ്ചായത്തിലെ ആലിന്‍ചുവട് ത്രീസ്റ്റാര്‍ ചന്ദ്രേട്ടന്‍ സ്മാരക റോഡ് എന്നിവ...
Accident

കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ അപടങ്ങള്‍ തുടര്‍കഥയാകുന്നു ; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി

എ ആര്‍ നഗര്‍ : കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഇറക്കത്തില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലിക്ക് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കി. കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈന്‍മെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങള്‍ ദിവസേന ഉണ്ടാക്കുന്നതിനാല്‍ സ്ഥലം പി.കെ കുഞ്ഞാലികുട്ടി എംഎല്‍എ മുഖാന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ പി.കെ ഫിര്‍ദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത്...
Accident, Local news

നന്നമ്പ്രയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ച സംഭവം, അപകടത്തിന് കാരണം കേബിളിനായി റോഡിലെ കുഴികള്‍ കാരണമെന്ന് നാട്ടുകാര്‍

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. കുത്തനെയുള്ള വീതി കുറഞ്ഞ റോഡില്‍ കേബിള്‍ നെറ്റ് വര്‍ക്കിനായി മുമ്പ് റോഡ് കീറിയിരുന്നു. ഇത് ശരിയായ രീതിയില്‍ മൂടാത്തതാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ ശരിയാക്കാമെന്ന് വാക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ നന്നാക്കിയില്ല. റോഡിലെ കുഴികളില്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പാലത്തിങ്ങള്‍ കൊട്ടന്തല സ്വദേശി ചക്കിട്ടകണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. സി.കെ.കുഞ്ഞിമുഹമ്മദിന്റെ മയ്യിത്ത് കൊട്ടന്‍തല ജുമാമസ്ജിദില്‍ കബറടക്കി.അപകടത്തില്‍ മണലിപ്പുഴ സ്വദേശികളായ കീഴേടത്ത് ആയിഷ (60), സുലൈഖ (39) എന്നിവര്‍ക്ക് പരുക്കേ...
error: Content is protected !!